ഡബ്ലിന്‍: കോഴിക്കോടു സ്വദേശിയും അയര്‍ലന്‍ഡ് കൗണ്ടികോര്‍ക്കിലെ ബാന്‍ഡനില്‍ കുടുംബസമേതം താമസക്കാരനുമായ രഞ്ജുറോസ് കുര്യ(40)നെ അയര്‍ലന്‍ഡിലെ പ്രശസ്ത വിനോദ സഞ്ചാര കേന്ദ്രമായ കില്ലാണി നാഷണല്‍ പാര്‍ക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അടുത്തകാലത്തായി ഇന്ത്യക്കാര്‍ക്കെതിരെ അയര്‍ലന്‍ഡില്‍ അക്രമങ്ങള്‍ പതിവായ സാഹചര്യത്തില്‍ മരണത്തില്‍ ദുരൂഹത ഉയര്‍ന്നിട്ടുണ്ട്. മൃതദേഹം കില്ലാര്‍ണി ആശുപത്രിയിലേക്കു മാറിയിട്ടുണ്ട്. രഞ്ജുവിനെ രണ്ടു ദിവസമായി കാണാനില്ലായിരുന്നുവെന്നു ഭാര്യ പൊലീസില്‍ പരാതി നല്‍കിയിരുന്നു. 2016 മുതല്‍ രഞ്ജുവും കുടുംബവും അയര്‍ലന്‍ഡില്‍ താമസിക്കുന്നു. ഇന്ത്യക്കാര്‍ സുരക്ഷിതരായിരിക്കാന്‍ ശ്രമിക്കണമെന്നും ഒറ്റക്ക് എവിടെയും പോകാന്‍ പാടില്ലെന്നും ഡബ്ലിനിലെ ഇന്ത്യന്‍ എംബസി മുന്നയിച്ചിട്ടുണ്ട്. രഞ്ജു ഡ്രൈവറായിരുന്നു. ഭാര്യ ജാനറ്റ് നഴ്‌സാണ്. രണ്ടു മക്കളുണ്ട്.
