കാസര്‍കോട്: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ഖാസി സി.എം. അബ്ദുല്ല മൗലവിയുടെ 15 വര്‍ഷം പഴക്കമുള്ള ദുരൂഹ മരണവുമായി ബന്ധപ്പെട്ട അന്വേഷണം ഇനി കണ്ണൂര്‍ റേഞ്ച് ഡിഐജിയുടെ മേല്‍നോട്ടത്തില്‍ നടക്കും.
ദുരൂഹ സാഹചര്യത്തിലുള്ള അബ്ദുല്ല മൗലവിയുടെ മരണത്തില്‍ കൊലപാതക സാധ്യത ഉണ്ടെന്ന് ചൂണ്ടിക്കാട്ടി ഖാസി ആക്ഷന്‍ കമ്മിറ്റി വൈസ്പ്രസി. ഉബൈദുല്ല കടവത്ത്, ചെമ്പിരിക്ക ജുമാമസ്ജിദ് കമ്മിറ്റി എക്‌സിക്യൂട്ടീവ് അംഗം സര്‍ദാര്‍ മുസ്തഫ എന്നിവരുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രിക്കു നല്‍കിയ പരാതിയെ തുടര്‍ന്നാണിത്.
പരാതി മുഖ്യമന്ത്രി ഡിജിപിക്ക് നല്‍കുകയും ഡിജിപി കണ്ണൂര്‍ റേഞ്ച് ഡിഐജിയെ അന്വേഷണം ഏല്‍പ്പിക്കുകയുമായിരുന്നു.
15 വര്‍ഷമായി സി.ബി.ഐ അന്വേഷണം നടത്തിയിട്ടും കുറ്റക്കാര്‍ക്ക് എതിരെ തെളിവൊന്നും ലഭിച്ചിരുന്നില്ലെന്നു പറയുന്നു. ഇത് പ്രതിഷേധത്തിനിടയാക്കിയിരുന്നു. പുതിയ അന്വേഷണവുമായി ബന്ധപ്പെട്ട് കാസര്‍കോട് ജില്ലയിലെ വിശ്വാസികള്‍ക്കും പൊതുജനങ്ങള്‍ക്കും വലിയ പ്രതീക്ഷയാണുള്ളത്.
