കാസർകോട്: ദേശീയപാതയിലെ കുമ്പള മാവിനക്കട്ടയിൽ സ്കൂട്ടർ ഡിവൈഡറിൽ ഇടിച്ച് യുവാവിനു ദാരുണാന്ത്യം.

പച്ചമ്പള ദീനാർ നഗറിലെ മുഹമ്മദ് – ഖൈറുന്നിസ ദമ്പതികളുടെ മകൻ ഈച്ചു എന്ന യൂസഫ് (20 )ആണ് മരിച്ചത്. അപകടത്തിന് ശേഷം അപകട സ്ഥലത്തെത്തിയ
ഓംനി വാൻ യാത്രക്കാർ യൂസഫിനെ ഉടൻ കുമ്പള ജില്ലാ സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ജില്ലാ സഹകരണ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിട്ടുണ്ട് .യൂസഫിനു രണ്ട് സഹോദരങ്ങളുണ്ട്. ഷിറിയ സ്കൂളിൽ സുഹൃത്തുക്കളോടൊപ്പം ഓണാഘോഷത്തിൽ പങ്കെടുത്ത ശേഷം സുഹൃത്തിനെ മൊഗ്രാലിലെ വീട്ടിലെത്തിച്ചു പച്ചമ്പളയിലേക്ക് മടങ്ങുന്നതിനിടയിൽ മാവിനക്കട്ട ദേശീയപാതയിൽ വെച്ചാണ് അപകടമുണ്ടായത്.