കാസര്‍കോട്: കൂലിപ്പണിക്കാരനെ വീട്ടിനകത്തു മരിച്ച നിലയില്‍ കണ്ടെത്തി. കുമ്പള പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കുബണൂര്‍, മിനാര്‍ പഞ്ചയിലെ ഈശ്വര മൂല്യ (50)യുടെ മൃതദേഹമാണ് അഴുകി തുടങ്ങിയ നിലയില്‍ വീട്ടിനകത്ത് കാണപ്പെട്ടത്. കൂലിപ്പണിക്കാരനായ ഇയാള്‍ വീട്ടില്‍ തനിച്ചാണ് താമസം. വ്യാഴാഴ്ച ജോലിക്കു വിളിക്കാന്‍ പോയ ആളാണ് ഈശ്വരമൂല്യയെ മരിച്ചു കിടക്കുന്ന നിലയില്‍ കണ്ടത്. തുടര്‍ന്ന് ബന്ധുക്കളെയും പൊലീസിനെയും അറിയിച്ചു. പൊലീസെത്തി ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേയ്ക്ക് മാറ്റി. അവിവാഹിതനാണ് ഈശ്വരമൂല്യ. മാതാവ്: പരേതയായ കമല. സഹോദരന്‍: കൃഷ്ണന്‍.
