കാസര്‍കോട്: കനത്ത മഴയില്‍ വീട്ടുമുറ്റത്തെ കിണര്‍ ഇടിഞ്ഞു താഴ്ന്നു. ചെറുവത്തൂര്‍ പഞ്ചായത്തിലെ കൊത്തങ്കരയിലാണ് സംഭവം. വിമുക്തഭടന്‍ കരുണാകരന്റെ വീട്ടിലെ 15 കോല്‍ താഴ്ചയുള്ള കിണര്‍ ആണ് ഇടിഞ്ഞു താഴ്ന്നത്. വ്യാഴാഴ്ച രാവിലെയാണ് കിണര്‍ ഇടിഞ്ഞു താഴ്ന്നത് വീട്ടുകാരുടെ ശ്രദ്ധയില്‍പെട്ടത്. ആള്‍മറ ഉള്‍പ്പെടെ കിണറിലേക്ക് പതിച്ചിട്ടുണ്ട്. കിണറിന് സമീപം സ്ഥാപിച്ച പമ്പ് സെറ്റും ഇടിഞ്ഞുവീണ കിണറിനുള്ളിലാണ്. പൂര്‍ണായും ഇടിഞ്ഞതോടെ കിണര്‍ ഉപയോഗശൂന്യമായി. കിണര്‍ നിന്ന സ്ഥലത്ത് വലിയൊരു ഗര്‍ത്തം മാത്രം അവശേഷിച്ചു. വിവരത്തെ തുടര്‍ന്ന് പഞ്ചായത്തംഗം പി വസന്ത ഉള്‍പ്പെടേയുള്ളവര്‍ സ്ഥലത്തെത്തി. റവന്യൂ അധികൃതരെ വിവരമറിയിച്ചു.
