മഞ്ചേശ്വരം: വൊര്‍ക്കാടി പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തില്‍ ആവശ്യത്തിനു ഡോക്ടര്‍മാരും ജീവനക്കാരും ഇല്ലാതെ ജനങ്ങളും രോഗികളും വിഷമിക്കുന്നു. സിപിഎമ്മും ബിജെപിയും ചേര്‍ന്ന ഭരണ സമിതിയും ആരോഗ്യ വകുപ്പും കുടുംബരോഗ്യ കേന്ദ്രത്തെ അവഗണിക്കുകയാണെന്നു മുസ്ലിം ലീഗ് വൊര്‍ക്കാടി പഞ്ചായത്ത് നേതൃയോഗം ആരോപിച്ചു. മൂന്ന് ഡോക്ടര്‍ വേണ്ടിടത്ത് ഒരു ഡോക്ടര്‍ ആണ് നിലവില്‍ ഉള്ളത്. നാല് സ്റ്റാഫ് നേഴ്‌സ് വേണ്ടിടത്ത് രണ്ട് സ്റ്റാഫ് നേഴ്‌സേ ഉള്ളൂ. രണ്ട് ലാബ് ടെക്നിഷ്യന്‍മാര്‍ വേണ്ടിടത്ത് ഒരാള്‍ പോലും ഇല്ല, ലാബ് അടച്ചിട്ടി രിക്കുന്നു. രണ്ട് ഫാര്‍മസിസ്റ്റ് വേണ്ടിടത്ത് ഒരാള്‍ ആണ് ഉള്ളത്. ഒരു ദിവസം 250 മുതല്‍ 350 വരെ ഔട്ട് പേഷ്യന്‍സ് ആശുപത്രിയില്‍ എത്തുന്നു. അതിര്‍ത്തി പ്രദേശമായ വൊര്‍കാടിയില്‍ വേറെ ആരോഗ്യ കേന്ദ്രം ഒന്നും ഇല്ലാത്തതിനാല്‍ ഈ പ്രദേശത്തെ സാധാരണ ജനങ്ങള്‍ വൊര്‍കാടി ധര്‍മനഗരില്‍ ഉള്ള കുടുംബരോഗ്യ കേന്ദ്രത്തെയാണ് ആശ്രയിക്കുന്നത്. 11:30നു ശേഷം ഒ.പി ടിക്കറ്റ് നല്‍കുന്നില്ല. ഉച്ചക്ക് ശേഷം ഒ.പി ഇല്ല, അവധി ദിവസം പ്രവര്‍ത്തിക്കുന്നില്ല. നിരവധി തവണ ആവശ്യപ്പെട്ടിട്ടും എല്‍.ഡി.എഫ് കുടുംബരോഗ്യ കേന്ദ്രത്തെ അവഗണിക്കുകയാണെന്നു ആക്ഷേപമുണ്ട്.
