കാസര്‍കോട്: സെവന്‍സ് ഫുട്‌ബോള്‍ അസോസിയേഷന്‍ കാസര്‍കോട് ജില്ലാ സമ്മേളനം പള്ളിക്കര തച്ചങ്ങാട്ട് സമാപിച്ചു. സ്‌പോര്‍സ് കൗണ്‍സില്‍ പ്രസിഡന്റ് പി ഹബീബുറഹ്‌മാന്‍ ഉദ്ഘാടനം ചെയ്തു. സൈനുദ്ദീന്‍ പടന്ന അധ്യക്ഷത വഹിച്ചു. എം.എ ലത്തീഫ്, സേതു പ്രസംഗിച്ചു.
കഴിഞ്ഞ സീസണില്‍ 45ല്‍ പരം ടൂര്‍ണമെന്റുകള്‍ നടത്താന്‍ അസോസിയേഷന് കഴിഞ്ഞുവെന്നും അതു ഏകീകൃത സ്വഭാവത്തോടെയുള്ള സംഘടനാ പ്രവര്‍ത്തനം കൊണ്ടാണെന്നും സംസ്ഥാന പ്രസിഡന്റ് കെ.എം ലെനിന്‍ പറഞ്ഞു.
പഞ്ചായത്ത് പ്രസിഡന്റ് എം കുമാരന്‍ പങ്കെടുത്തു.
കോസ്‌മോസ് ക്ലബ്ബിനും സബാന്‍ കോട്ടക്കലിനും പുരസ്‌കാരം സമ്മാനിച്ചു.
മികച്ച കളിക്കാരെ ആദരിച്ചു. പ്രമുഖ വ്യക്തികള്‍ ആശംസകള്‍ അര്‍പ്പിച്ചു.
ഭാരവാഹികളായി സേതു കാഞ്ഞങ്ങാട് (പ്രസി.), പി.എം.എ റഹ്‌മാന്‍ (സീനിയര്‍ വൈ പ്രസി. ), രാജേഷ്, കെ.കെ അബ്ബാസ്, ബഷീര്‍ എന്‍.എ ( വൈസ് പ്രസി.), എം.എ ലത്തീഫ് (ജന. സെക്ര.), അര്‍ഷാദ് പടന്ന, ഷാഫി മവ്വല്‍, മുഹമ്മദ് കുഞ്ഞി ബേക്കല്‍ (ജോ.സെക്ര.), സൈനുദ്ദീന്‍ കെ.എം പടന്ന (ട്രഷ.) എന്നിവരെ തിരഞ്ഞെടുത്തു.
