പ്രശസ്ത പുരോഹിതന്‍ ചിദാനന്ദ ഭട്ട് അന്തരിച്ചു

മഞ്ചേശ്വരം: കൈറങ്ങള ക്ഷേത്രം മേല്‍ശാന്തി ആയിരുന്ന പുരോഹിതര്‍ ചിദാനന്ദ ഭട്ട് (65) മഞ്ചേശ്വരം താലൂക്കിലെ സുങ്കദകട്ടെ നീരളികെയിലെ വീട്ടില്‍ അന്തരിച്ചു. വീട്ടു വളപ്പിലെ തെങ്ങില്‍ നിന്ന് തേങ്ങ പറിച്ച് കൂട്ടി ഇടുന്നതിനിടയില്‍ കുഴഞ്ഞു വീണു മരണപ്പെടുകയായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം.
ഭാര്യ:പുഷ്പലത ഭട്ട്. മക്കളില്ല. ചിദാനന്ദ ഭട്ടിന്റെ നിര്യാണത്തില്‍ കാസര്‍കോട് ബ്രാഹ്‌മണ പരിഷത്ത് വാട്‌സ്ആപ് ഗ്രൂപ്പും കന്നഡിഗറു വാട്‌സ്ആപ് ഗ്രൂപ്പും അനുശോചിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page