കാസര്‍കോട്: ഓട്ടോയില്‍ 1.3 കിലോ കഞ്ചാവു കടത്തിയ കേസിലെ കൂട്ടുപ്രതിയും അറസ്റ്റിലായി. നീര്‍ച്ചാല്‍ ബാപ്പാലിപ്പൊനത്തെ ബി എം സഹദ് എന്ന ആദ്ദു(33) ആണ് ബദിയഡുക്ക പൊലീസിന്റെ പിടിയിലായത്. ചൊവ്വാഴ്ച രാത്രി 11.35 മണിയോടെയാണ് ഓട്ടോയില്‍ നിന്ന് വില്‍പനയ്ക്ക് കൊണ്ടു പോവുകയായിരുന്ന കഞ്ചാവ് പിടികൂടിയത്. നെക്രാജെ ചെര്‍ളടുക്ക ബസ് സ്റ്റോപ്പിനു സമീപം ഓട്ടോ തടഞ്ഞു നിര്‍ത്തി പരിശോധിച്ചപ്പോഴാണ് കഞ്ചാവ് കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് പുത്തിഗെ അംഗഡിമുഗര്‍ പെര്‍ളാടം ഹൗസിലെ എം രിഫായി(42)യെ പൊലീസ് പിടികൂടിയിരുന്നു. കൂട്ടുപ്രതിയായ സഹദ് പിടികൊടുക്കാതെ രക്ഷപ്പെട്ടിരുന്നു. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ പ്രതി മുംബൈയ്ക്ക് കടക്കുന്നതായി വിവരം ലഭിച്ചു. ബുധനാഴ്ച സന്ധ്യയോടെ കാസര്‍കോട് കറന്തക്കാട് വച്ച് സഹദിനെ എസ് ഐ അഖിലും സംഘവും കസ്റ്റഡിയിലെടുക്കുകയായിരുന്നു.
