പുത്തിഗെ: തിരുനബി ജീവിതത്തിന്റെ ഗതി നിർണ്ണയിച്ച ദേശമാണ് മക്കയെന്നും അത്തരം ചരിത്ര ദേശങ്ങളെ വിദ്യാർഥികൾ പഠന വിധേയമാക്കമെന്നും ഖാസി സയ്യിദ് മുഹമ്മദ് മദനി തങ്ങൾ അഭിപ്രായപ്പെട്ടു. മുഹിമ്മാത്ത് മദ്ഹുറസൂൽ ഫൗണ്ടേഷൻ പ്രകീർത്തന സദസ്സ് രണ്ടാം ദിനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സയ്യിദ് ഷഫീഖ് തങ്ങൾ പ്രാർത്ഥന നടത്തി. അബൂബക്കര്‍ കാമില്‍ സഖാഫി മുഖ്യപ്രഭാഷണം നടത്തി. സയ്യിദ് ഫഖ്റുദ്ധീൻ ഹദ്ദാദ് തങ്ങൾ, സയ്യിദ് ഖലീലുറഹ്മാൻ ജീലാനി, സയ്യിദ് ഹബീബുറഹ്മാൻ ജീലാനി, ബി എസ് അബ്ദുല്ല കുഞ്ഞി ഫൈസി, അബ്ദുറഹ്‌മാന്‍ അഹസനി, കെ എച്ച് അബ്ദുറഹ്‌മാന്‍ സഖാഫി, സുലൈമാന്‍ കരിവെള്ളൂര്‍, മൂസ സഖാഫി കളത്തൂർ, ഹാഫിസ് ഇല്യാസ് സഖാഫി പടലടുക്ക, ലത്തീഫ് സഖാഫി മൊഗ്രാൽ, കാമനബയിൽ മുഹമ്മദ് മുസ്ലിയാർ, ഹമീദ് സഖാഫി മേർക്കള, അബ്ദുള്ള മദനി നാരമ്പാടി, ഹാജി അമീറലി ചൂരിഅബ്ദുൽ ഖാദർ സഖാഫി ഉമർ സഖാഫി തുടങ്ങിയവർ സംബന്ധിച്ചു.
