ജിദ്ദ: കെഎംസിസി ജിദ്ദ കാസർകോട് ജില്ലാ കമ്മിറ്റി പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങൾ, ചെർക്കളം അബ്ദുല്ല എന്നിവരെ അനുസ്മരിച്ചു.അനുസ്മരണ പരിപാടിയിൽ ജില്ലാ പ്രസിഡണ്ട് അബ്ദുല്ല ഹിറ്റാച്ചി ആധ്യക്ഷ്യം വഹിച്ചു. സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി വി പി മുസ്തഫ പരിപാടി ഉൽഘാടനം ചെയ്തു.
സെക്രട്ടറി ഇസ്ഹാഖ് പുണ്ടോളി,ശിഹാബ് തങ്ങൾ അനുസ്മരണവും വൈസ് പ്രസിഡണ്ട് ഹസ്സൻ ബത്തേരി, ചെർക്കളം അബ്ദുല്ല അനുസ്മരണവും നടത്തി. ഇക്ബാൽ തൃക്കരിപ്പൂർ, ഇസ്മായിൽ ഉദിനൂർ, ഖാദർ ചെർക്കള, ഹാരിസ് മൊഗ്രാൽ, കുബ്ര ലത്തീഫ്പ്രസംഗിച്ചു. ജില്ലയിൽ നിന്നുള്ള ഹജ്ജ് വോളണ്ടിയർമാരായ കാദർ ചെർക്കള, ഇർഷാദ് ലുലു, കുബ്ര ലത്തീഫ്, യാസീൻ ചിത്താരി, സലാം ബെണ്ടിച്ചാൽ, ഹമീദ് ഇച്ചിലങ്ങോട്, ഹാരിസ് മൊഗ്രാൽ, മിസ്രിയ ഹമീദ്, നസീമ ഹൈദർ, ജില്ലാ ട്രഷറർ ഹമീദ് ഇച്ചിലങ്കോട്, വൈസ് ചെയർമാൻമാരായ മുഹമ്മദലി ഹൊസ്സങ്കടി, അബ്ദുറഹ്മാൻ പാവൂർ എന്നിവരെ ആദരിച്ചു.
ജലീൽ ചെർക്കള, മുഹമ്മദലി ഹൊസ്സങ്കടി, സിദ്ധീഖ് ബായാർ, അബ്ദു പെർള, ഫഹദ് ചന്തേര, താജു ബാങ്കോട്, u കാഞ്ഞങ്ങാട്, ഫവാഹിദ് തൃക്കരിപ്പൂർ, സിദ്ധീഖ് കൊമ്പോട് നേതൃത്വം നൽകി. നസീർ പെരുമ്പള സ്വാഗതവും ഹമീദ് ഇച്ചിലങ്കോട് നന്ദിയും പറഞ്ഞു.