കാസര്‍കോട്: മഞ്ചേശ്വരം, വാമഞ്ചൂര്‍ ചെക്കുപോസ്റ്റിനു സമീപത്ത് വീടിന്റെ ഓടിളക്കി അകത്ത് കടന്ന് കവര്‍ച്ചാ ശ്രമം. സഫി മുംതാസിന്റെ വീട്ടില്‍ തിങ്കളാഴ്ച രാത്രി ഒന്‍പതിനും ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്നു മണിക്കും ഇടയിലാണ് കവര്‍ച്ചാ ശ്രമം നടന്നത്. മഞ്ചേശ്വരം പൊലീസ് കേസെടുത്തു. എസ് ഐ അജയ്. എസ്. മേനോന്റെ നേതൃത്വത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി. ദേശീയപാതയോരത്തെ വീട്ടിലാണ് കവര്‍ച്ചാ ശ്രമം നടന്നത്. ഹൈവേ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സംഘമാണ് സംഭവത്തിനു പിന്നിലെന്നു സംശയിക്കുന്നതായി പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു.
