കാസര്‍കോട്: വോളിബോള്‍ ടൂര്‍ണ്ണമെന്റിനിടയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു വെന്ന കേസില്‍ വോളിബോള്‍ താരം അറസ്റ്റില്‍. കര്‍ണ്ണാടക, കരിക്കെയിലെ മുഹമ്മദ് സഹീര്‍ യൂസഫി(22)നെയാണ് കൊയിലാണ്ടിയില്‍ നിന്നും എത്തിയ പൊലീസ് സംഘം അറസ്റ്റു ചെയ്തത്. രാജപുരം പൊലീസിന്റെ സഹായത്തോടെ പാണത്തൂരിനു സമീപത്തു വച്ചായിരുന്നു അറസ്റ്റ്. പ്രതിയെ കൊയിലാണ്ടിയിലേയ്ക്ക് കൊണ്ടുപോയി.
ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് കേസിനാസ്പദമായ സംഭവം. കൊയിലാണ്ടി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നടന്ന ഒരു വോളിബോള്‍ ടൂര്‍ണ്ണമെന്റില്‍ പങ്കെടുക്കാന്‍ മുഹമ്മദ് സഹീര്‍ യൂസഫ് പോയിരുന്നു. ഈ സമയത്താണ് സംഭവം നടന്നതെന്നു പറയുന്നു.
