കാസര്‍കോട്: യൂറോപ്യന്‍ വിസ വാഗ്ദാനം ചെയ്ത് അഞ്ചു ലക്ഷത്തോളം രൂപ തട്ടിയെടുത്തുവെന്ന പരാതിയില്‍ നീലേശ്വരം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. പേരോല്‍, പഴനെല്ലി ഹൗസിലെ ടി ശശിധരന്റെ പരാതിയില്‍ ചിറപ്പുറത്തെ ഉല്ലാസ് കൃഷ്ണനും, ശരത് മോഹനന്‍, മിഥുന്‍, രേഷ്മ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. പരാതിക്കാരന്റെ മകന് യൂറോപ്പിലേയ്ക്കുള്ള വിസ തരപ്പെടുത്തി തരാമെന്നു വിശ്വസിപ്പിച്ച് 2022 സെപ്തംബര്‍ 24നും 2022 ഡിസംബര്‍ 22നും ഇടയില്‍ വിവിധ ദിവസങ്ങളിലായി നാലുപേരും ചേര്‍ന്ന് പണം തട്ടിയെടുത്തുവെന്നാണ് കേസ്. വിസയോ പണമോ തിരികെ ലഭിക്കാതത്തിനെ തുടര്‍ന്നാണ് ശശിധരന്‍ പൊലീസില്‍ പരാതി നല്‍കിയത്.
