കാസര്‍കോട്: ഫേസ്ബുക്ക്, വാട്സ്ആപ്പ് എന്നീ സോഷ്യല്‍ മീഡിയകള്‍ വഴി ബന്ധപ്പെട്ട് ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം വഴി ഷയര്‍ ട്രേഡിംഗ് നടത്തി കാല്‍ കോടിയോളം രൂപ തട്ടിയെടുത്തതായി പരാതി. പിലാന്തോളി, പുളിക്കൂര്‍ ഹൗസിലെ പി ശ്രീധരന്റെ പരാതിയില്‍ ചീമേനി പൊലീസ് കേസെടുത്തു.
2025 ജൂണ്‍ 16 മുതല്‍ 2025 ജൂലായ് 30 വരെയുള്ള കാലയളവിലാണ് തട്ടിപ്പ് നടന്നത്. ഫെയര്‍ ട്രേഡിംഗ് വഴി അമിതലാഭം വാഗ്ദാനം ചെയ്ത് പരാതിക്കാരന്റെ വിവിധ അക്കൗണ്ടുകളില്‍ നിന്നു പണം അയപ്പിച്ച് പണം തട്ടിയെടുത്തുവെന്നാണ് കേസ്. മുടക്കു മുതലോ, ലാഭമോ തിരികെ കിട്ടാടെ വന്നതിനെ തുടര്‍ന്നാണ് ശ്രീധരന്‍ പൊലീസില്‍ പരാതി നല്‍കിയത്.
