ഗുരുവായൂര്‍ ക്ഷേത്രക്കുളത്തില്‍ അഹിന്ദു റീല്‍സ് ചിത്രീകരിച്ച സംഭവം; കുളത്തില്‍ പുണ്യാഹം, നാളെ ഉച്ചവരെ ദര്‍ശനത്തിന് നിയന്ത്രണം

തൃശൂര്‍: റീല്‍സ് ചിത്രീകരിക്കാന്‍ യുവതി ഗുരുവായൂര്‍ ക്ഷേത്രക്കുളത്തില്‍ കാല്‍ കഴുകിയ സംഭവത്തില്‍ നാളെ കുളത്തില്‍ പുണ്യാഹം നടത്തും. അഹിന്ദുവായ യുവതി ക്ഷേത്രക്കുളത്തില്‍ കാല്‍ കഴുകിയ സംഭവത്തെ തുടര്‍ന്നാണ് പുണ്യാഹം നടത്തുന്നതെന്നും ക്ഷേത്രത്തില്‍ 6 ദിവസത്തെ പൂജകളും ശീവേലിയും ആവര്‍ത്തിക്കുമെന്നും ദേവസ്വം ബോര്‍ഡ് ഭാരവാഹികള്‍ അറിയിച്ചു. നാളെ രാവിലെ മുതല്‍ 18 പൂജകളും 18 ശീവേലിയും വീണ്ടും നടത്തും. നാളെ ഉച്ചവരെ ദര്‍ശനത്തിന് നിയന്ത്രണവും ഉണ്ടാകും.
സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറും ബിഗ് ബോസ് താരവുമായ ജാസ്മിന്‍ ജാഫറാണ് റീല്‍സ് ചിത്രീകരണത്തിനായി ഗുരുവായൂര്‍ ക്ഷേത്രക്കുളത്തില്‍ ഇറങ്ങിയത്. ജാസ്മിന്‍ ജാഫര്‍ എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ട് വഴിയാണ് റീല്‍സ് പോസ്റ്റ് ചെയ്തിരിക്കുന്നത്. ശ്രീകൃഷ്ണ ഭഗവാനെ ആറാടിക്കുന്നത് ക്ഷേത്രക്കുളത്തിലാണ്. മതവികാരം വ്രണപ്പെടുത്തലും, കലാപാഹ്വാനം ഉയര്‍ത്തിക്കൊണ്ടുള്ള നടപടിയാണ് ഇവിടെ ഉണ്ടായിട്ടുള്ളതെന്നും ചൂണ്ടിക്കാട്ടിയാണ് ദേവസ്വം അഡ്മിനിസ്‌ട്രേറ്റര്‍ പരാതി നല്‍കിയിരിക്കുന്നത്. ക്ഷേത്രത്തിന്റെ ഭാഗമായ പവിത്രക്കുളത്തില്‍ വീഡിയോ ചിത്രീകരണത്തിന് വിലക്കുണ്ട്. അഹിന്ദുക്കള്‍ക്ക് കുളത്തിലിറങ്ങാന്‍ അനുമതിയുമില്ല. അനുമതിയില്ലാതെ റീല്‍സ് ചിത്രീകരിച്ചതിനെതിരെ ദേവസ്വം അഡ്മിനിസ്ട്രേറ്ററാണ് പരാതി നല്‍കിയത്. സംഭവം വിവാദമായയതോടെ ജാസ്മിന്‍ ജാഫര്‍ പരസ്യമായി മാപ്പ് പറഞ്ഞിരുന്നു. ആരെയും വേദനിപ്പിക്കാന്‍ വേണ്ടിയോ പ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്ന് വിചാരിച്ചോ ചെയ്തതല്ലെന്നും അറിവില്ലായ്മ കൊണ്ട് തന്റെ ഭാഗത്ത് നിന്നുമുണ്ടായ തെറ്റിന് മാപ്പ് ചോദിക്കുന്നുമെന്നുമായിരുന്നു ജാസ്മിന്റെ പ്രതികരണം.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
പ്രണയം നടിച്ച് പീഡനം: 22 ഗ്രാം സ്വര്‍ണ്ണം തട്ടിയ കാമുകന്‍ സുഹൃത്തിന്റെ സഹായത്തോടെ പെണ്‍കുട്ടിയുടെ പിതാവില്‍ നിന്നു ആറര ലക്ഷം രൂപ തട്ടാനും ശ്രമം; രണ്ടു യുവാക്കളെ പോക്‌സോ പ്രകാരം അറസ്റ്റ് ചെയ്ത് ജയിലിലടച്ചു

You cannot copy content of this page