കാസര്‍കോട്: കല്യോട്ട് ഇരട്ടകൊലക്കേസ് പ്രതികള്‍ക്ക് പരോള്‍ അനുവദിച്ചതില്‍ പ്രതിഷേധിച്ച് പൊലീസ് അനുമതി ഇല്ലാതെ പ്രകടനം നടത്തിയതിനു കോണ്‍ഗ്രസ് നേതാക്കള്‍ ഉള്‍പ്പെടെ 83 പേര്‍ക്കെതിരെ കേസെടുത്തു.
യു ഡി എഫ് ജില്ലാ കണ്‍വീനര്‍ എ ഗോവിന്ദന്‍ നായര്‍, ഡി സി സി വൈസ് പ്രസിഡണ്ട് പ്രദീപ് കുമാര്‍, ഡി സി സി ജനറല്‍ സെക്രട്ടറി ധന്യാസുരേഷ്, നേതാക്കളായ ബാബുരാജ്, രതീഷ് കാട്ടുമാടം, മാര്‍ട്ടിന്‍ ജോര്‍ജ്ജ്, ദാമോദരന്‍ വീരപ്പന്‍, സുഭാഷ്, ദീപു പൊട്ടാസ്, കുഞ്ഞമ്പു കുളിയന്‍മരം, പി വി സുരേഷ് പുല്ലൂര്‍, അജിത് കുമാര്‍ പൂടങ്കല്ല്, അഭിലാഷ്, രാജന്‍ അരീക്കര, ഉനൈസ് ബേഡകം, ജവാദ്, കാര്‍ത്തികേയന്‍, ശശിമെമ്പര്‍, അരവിന്ദന്‍, മൂര്യാനം പപ്പന്‍, ഭാസ്‌ക്കരന്‍, ചന്തു, റീന തുടങ്ങിയവര്‍ക്കെതിരെയാണ് ഇന്‍സ്‌പെക്ടര്‍ എം വി ശ്രീദാസിന്റെ പരാതി പ്രകാരം ബേക്കല്‍ പൊലീസ് കേസെടുത്തത്.
യൂത്ത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഒന്നുമുതല്‍ 23 പ്രതികളും കണ്ടാല്‍ അറിയാവുന്ന 83 പേരും ന്യായവിരോധമായി സംഘം ചേര്‍ന്ന് അനുമതി ഇല്ലാതെ പ്രകടനമായി എത്തി പൊലീസിന്റെ ആജ്ഞ ധിക്കരിച്ച് ലഹളയുണ്ടാക്കണമെന്ന ഉദ്ദ്യേശത്തോടെ പെരിയ -കല്യോട്ട് റോഡ് ഉപരോധിച്ച് യാത്രക്കാര്‍ക്കും വാഹനങ്ങള്‍ക്കും തടസ്സം സൃഷ്ടിച്ചുവെന്നു ബേക്കല്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പറയുന്നു.
