കാസർകോട് : തൃക്കരിപ്പൂരിൽ അസം സ്വദേശിയായ യുവാവിനെ ട്രെയിനിൽ നിന്നും വീണ് മരിച്ച നിലയിൽ കണ്ടെത്തി. അസം ഉദൽഗുരി സ്വദേശി സുന്ദർ സോറൻ (30) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് ആറരയോടെയാണ് സംഭവം. തൃക്കരിപ്പൂർ കാരോളം ഗസൽ റോഡിന് സമീപം റെയിൽവെ ട്രാക്കിൽ ആണ് മൃതദേഹം കണ്ടെത്തിയത്. വിവരത്തെ തുടർന്ന് ചന്തേര പൊലീസ് സ്ഥലത്തെത്തി. കണ്ണൂർ -ചെറുവത്തൂർ പാസഞ്ചർ ട്രെയിനിൽ നിന്ന് വീണതായിരിക്കാം എന്നാണ് പൊലീസ് നിഗമനം. മൃതദേഹം പരിയാരം കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.
