കാസർകോട്:പോത്ത് വളർത്തൽ കേന്ദ്രത്തിൽ നിന്നുള്ള മലിനജലം റോഡിലേയ്ക്ക് ഒഴുക്കിയതു ചോദ്യം ചെയ്ത വിരോധത്തിൽ യുവാവിനെ തടഞ്ഞു നിർത്തി മർദ്ദിച്ചതായി പരാതി. അഡൂർ ,മയ്യളയിലെ പി.ബി. ജുനൈദിന്റെ പരാതിയിൽ മയ്യളയിലെ ജലാലുദ്ദീനെതിരെ ആദൂർ പൊലീസ് കേസടുത്തു. ശനിയാഴ്ച്ച രാവിലെയാണ് കേസിനാസ്പദമായ സംഭവം. മുഹമ്മദ് എന്നയാളുടെ സ്ഥലത്ത് താൽക്കാലിക ഷെഡ് സ്ഥാപിച്ചാണ് ജലാലുദ്ദീൻ പോത്തുകളെ വളർത്തുന്നത്.ഇവിടെ നിന്നുള്ള മലിന ജലം റോഡിലേയ്ക്ക് ഒഴുകുന്നത് യാത്രക്കാർക്ക് ദുരിതമാകുന്നുവെന്നു ചൂണ്ടികാട്ടിയാണ് ജുനൈദ് ചോദ്യം ചെയ്തതെന്നു പറയുന്നു.ഇതിൽ പ്രകോപിതനായായിരുന്നു അക്രമമെന്നു പറയുന്നു.
