കാസര്‍കോട്: കുമ്പള, ആരിക്കാടി ദേശീയ പാതയില്‍ കാറും സ്‌ക്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരപ്പണിക്കാരന്‍ മരിച്ചു. ഉപ്പള, പ്രതാപ് നഗറിലെ നവീന്‍ ആചാര്യ(52) യാണ് മരിച്ചത്. ശനിയാഴ്ച്ച വൈകുന്നേരം 6.45 മണിയോടെയാണ് അപകടം. ഗുരുതരമായി പരിക്കേറ്റ നവീന്‍ ആചാര്യയെ മംഗ്‌ളൂരു ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ജോലികഴിഞ്ഞ് വീട്ടിലേയ്ക്ക് മടങ്ങുന്നതിനിടയിലായിരുന്നു അപകടം. കൂട്ടിയിടിയില്‍ സ്‌കൂട്ടര്‍ പൂര്‍ണ്ണമായും തകര്‍ന്നു.
നാരായണ ആചാരി-പരേതയായ രുക്മിണി ദമ്പതികളുടെ മകനാണ്. ഭാര്യ: ജ്യോതി. മക്കള്‍: ഹര്‍ഷകിരണ്‍, മാനസ. സഹോദരങ്ങള്‍: പ്രകാശ്, ദിനേശ്, ഹരീശ, ചന്ദ്രു, ശാന്ത, വീണ, വിദ്യ.
