കോട്ടിക്കുളം റെയിൽവെ മേൽപ്പാല നിർമ്മാണത്തിലെ അനിശ്ചിതത്വം; നാട്ടുകാർ പ്രക്ഷോഭത്തിലേയ്ക്ക്, കൂടിയാലോചനാ യോഗം വൈകിട്ട്

കാസർകോട്: കോട്ടിക്കുളം റെയിൽവെ മേൽപ്പാല നിർമ്മാണം അനിശ്ചിതമായി വൈകുന്നതിനെതിരെ പ്രതിഷേധം കനക്കുന്നു. നിർമ്മാണം വൈകുന്നതിന് എതിരെ ബഹുജന പ്രക്ഷോഭം നടത്താനുള്ള ആലോചനയിലാണ് നാട്ടുകാർ. ഇതിനു മുന്നോടിയായി കോ-ഓർഡിനേഷൻ കമ്മറ്റി വിളിച്ചു ചേർത്ത ആലോചനാ യോഗം ഞായറാഴ്ച വൈകിട്ട് നടക്കും. 4 മണിക്ക് ഉദുമ ഫോർട്ട് ലാന്റ് ബിൽഡിംഗിൽ ചേരുന്ന യോഗത്തിൽപ്രക്ഷോഭ പരിപാടികൾ തീരുമാനിക്കും. അഭ്യുദയകാംക്ഷികളും നാട്ടുകാരും യോഗത്തിൽ പങ്കെടുക്കണമെന്ന് കോ-ഓർഡിനേഷൻ കമ്മിറ്റി അഭ്യർത്ഥിച്ചു. റെയിൽവെ പ്ലാറ്റ്ഫോമിൽ കൂടി ലെവൽക്രോസ് കടന്നുപോകുന്ന കേരളത്തിലെ ഏക റെയിൽവെ സ്റ്റേഷനാണ് കോട്ടിക്കുളം. ഇതു കാരണം പാളത്തിന്റെ ഇരുവശങ്ങളിലുമുള്ള ജനങ്ങൾ അനുഭവിക്കുന്ന ക്ലേശങ്ങൾ ഏറെയാണ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
കേരളം വീണ്ടും ചുവപ്പിക്കാനുള്ള തന്ത്രങ്ങള്‍ മെനഞ്ഞ് സിപിഎം; രണ്ട് തവണ എംഎല്‍എമാരായ വരെ വീണ്ടും മത്സരിപ്പിക്കാന്‍ ആലോചന, നടപ്പിലായാല്‍ 22 സിറ്റിംഗ് എം എല്‍ എ മാര്‍ വീണ്ടും ഗോദയിലിറങ്ങും

You cannot copy content of this page