കാസർകോട്: ഷിറിബാഗിലു , മഞ്ചത്തടുക്കയിൽ അബോധാവസ്ഥയിൽ കാണപ്പെട്ട തെയ്യംകലാകാരൻ മരിച്ചു. പേരാൽ, കണ്ണൂർ , ചൊടാലു ഹൗസിലെ മഞ്ചന്റെ മകൻ ഉമേശൻ ( 31 ) ആണ് പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരിച്ചത്. വ്യാഴാഴ്ച്ച ഉച്ചയ്ക്ക് 11 മണിയോടെയാണ് ഉമേശനെ മഞ്ചത്തടുക്കയിൽ വീണു കിടക്കുന്ന നിലയിൽ കണ്ടെത്തിയത്.ഉടൻ ജനറൽ ആശുപത്രിയിൽ എത്തിച്ചു. നില ഗുരുതരമായതിനാൽ ഡോക്ടർന്മാരുടെ നിർദ്ദേശപ്രകാരം പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്ക് മാറ്റിയെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തിൽ കാസർകോട് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. മാതാവ്: കമല. ഭാര്യ: ഉഷ. മക്കൾ: പരേതനായ കീർത്തൻ, ചസ് വഷിണി . സഹോദരങ്ങൾ: ജനാർദ്ദന , ബാബു, പുഷ്പ, രവി , വിമല, ഹരീശ, ജാനകി .
