ദേളി: ദേളി ജാമിഅ സഅദിയ്യ മീലാദ് വിളംബര റാലി കളനാട് ജുമാഅത്ത് പള്ളി പരിസരത്ത് നിന്നാരംഭിച്ച് മേല്‍പ്പറമ്പില്‍ സമാപിച്ചു.
ഡിസ്പ്ലേ ദഫ്, സ്‌കൗട്ട്, അറബന, എന്നിവയുടെ അകമ്പടിയോടെ നടന്ന റാലിയില്‍ സ്ഥാപന മേധാവികളും പ്രാസ്ഥാനിക നേതാക്കളും പ്രവര്‍ത്തകരും സ്റ്റാഫംഗങ്ങളും അണിനിരന്നു. സയ്യിദ് ഇബ്രാഹിം പൂക്കുഞ്ഞി തങ്ങള്‍ കല്ലക്കട്ട, സയ്യിദ് സൈനുല്‍ ആബിദീന്‍ അല്‍ അഹ്ദല്‍ കണ്ണവം, സൈദലവി തങ്ങള്‍ ചെട്ടുംകുഴി, സയ്യിദ് പി.എസ് ആറ്റക്കോയ തങ്ങള്‍ ബാഹസന്‍ പഞ്ചിക്കല്‍, സയ്യിദ് ജാഫര്‍ സ്വാദിഖ് തങ്ങള്‍ മാണിക്കോത്ത്, സയ്യിദ് ഹിബത്തുല്ലാഹ് അഹ്സനി, മുഹമ്മദ് സ്വാലിഹ് സഅദി, കുട്ടശ്ശേരി അബ്ദുല്ല ബാഖവി, അലി അസ്‌കര്‍ ബാഖവി, അബ്ദുല്ലത്വീഫ് സഅദി കൊട്ടില തുടങ്ങിയവര്‍ സംബന്ധിച്ചു.
മൗലിദ് ജലസ, റസൂലിന്റെ വിരുന്ന്, ഗ്രാന്‍ഡ് മൗലിദ് ബുര്‍ദ ആസ്വാദനം, തിരുപ്പിറവി ദിനത്തില്‍ പ്രഭാത മൗലിദ്, വിദ്യാര്‍ത്ഥികളുടെ കലാസാഹിത്യമത്സരങ്ങള്‍, സാന്ത്വന സേവന പ്രവര്‍ത്തനം, സമാപന സംഗമം തുടങ്ങിയ വിവിധ പരിപാടികള്‍ കാമ്പയിന്റെ ഭാഗമായി നടക്കും.
