കാസര്‍കോട്: ധര്‍മ്മസ്ഥല ക്ഷേത്രത്തിനെതിരെ വ്യാജ തെളിവുകളും ആരോപണങ്ങളും ഉന്നയിച്ച് തകര്‍ക്കാന്‍ ശ്രമിച്ച സംഭവത്തില്‍ യൂട്യൂബറുമായ മനാഫിനെ അറസ്റ്റ് ചെയ്യണമെന്നും കേരളത്തില്‍ അന്വേഷണം നടത്തി ഗൂഢാലോചന പുറത്ത് കൊണ്ടുവരണമെന്നും ബിജെപി മേഖല പ്രസിഡന്റ് കെ.ശ്രീകാന്ത് ആവശ്യപ്പെട്ടു. സുജാത ഭട്ടിനെ സ്വാധീനിച്ചു കൊണ്ട് പറയിപ്പിച്ചതിന് പിന്നിലെ ഗൂഡാലോചന അന്വേഷണ വിധേയമാക്കണം. കള്ള പ്രചരണം നടത്തുന്നതിന്റെ പിന്നില്‍ ഹൈന്ദവ വിശ്വാസങ്ങളെ തകര്‍ത്ത് കലാപമുണ്ടാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ്. ഈ ഗൂഢാലോചനയില്‍ മാനാഫ്, സമീര്‍ തുടങ്ങിയവര്‍ക്ക് വ്യക്തമായ പങ്കുണ്ട്. ഈ കാര്യങ്ങളെല്ലാം സമഗ്രമായി അന്വേഷിക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു.
ജില്ലാ പ്രസിഡന്റ് എം.എല്‍ അശ്വിനി, മേഖല ജനറല്‍ സെക്രട്ടറി സുധാമ ഗോസാ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
