കാസര്‍കോട്: മാതാവിന്റെ ചികിത്സയ്ക്കാണെന്നു പറഞ്ഞ് യുവതിയില്‍ നിന്നു വാങ്ങിയ 21 ലക്ഷം രൂപ തിരികെ കൊടുത്തില്ലെന്ന പരാതിയില്‍ പൊലീസ് കേസെടുത്തു. സൗത്ത് തൃക്കരിപ്പൂര്‍, കൂലേരി, മാടക്കണ്ടി ഹൗസിലെ ഉമറുല്‍ ഹുദ (39) നല്‍കിയ പരാതിയില്‍ മുഹമ്മദ് റമീസ് എന്നയാള്‍ക്കെതിരെയാണ് ചന്തേര പൊലീസ് കേസെടുത്തത്. 2024 സെപ്തംബര്‍ മാസം മുതല്‍ 2025 മെയ് മാസം വരെയുള്ള കാലയളവില്‍ ആണ് പണം നല്‍കിയതെന്നു ഉമറുല്‍ ഹുദ നല്‍കിയ പരാതിയില്‍ പറയുന്നു. ഗൂഗിള്‍ പേ വഴിയും നേരിട്ടുമാണ് പലതവണകളായി പണം കൈമാറിയത്. മുഹമ്മദ് റമീസിന്റെ മാതാവിന്റെ ചികിത്സയ്ക്കും മറ്റുമാണെന്നു പറഞ്ഞാണ് പണം കൈപ്പറ്റിയതെന്നു കൂട്ടിച്ചേര്‍ത്തു. പണം തിരികെ കൊടുക്കാത്തതിനെ തുടര്‍ന്നാണ് പരാതിയെന്നു പറയുന്നു.
