കാസര്‍കോട്: ജീവകാരുണ്യ രംഗത്ത് മികച്ച പ്രവര്‍ത്തനം നടത്തുന്ന കാസര്‍കോട് സി.എച്ച് സെന്ററിന്റെ ചെയര്‍മാനായി ഒമാന്‍ ചേമ്പര്‍ ഓഫ് കോമേഴ്‌സ് ഡയരക്ടറും പ്രമുഖ വ്യവസായിയും ജീവകാരുണ്യ പ്രവര്‍ത്തകനുമായ അബ്ദുല്‍ ലത്തീഫ് ഉപ്പളഗേറ്റിനെയും മുഖ്യ രക്ഷാധികാരിയായി പ്രമുഖ വ്യവസായിയും ദുബൈ കെ.എം.സി.സി സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ യഹ്യ തളങ്കരയെയും തിരഞ്ഞെടുത്തു.സി.എച്ച് സെന്റര്‍ ജനറല്‍ ബോഡിയോഗമാണ് തെരഞ്ഞെടുപ്പു നടത്തിയത്.
മറ്റു ഭാരവാഹികള്‍: അബ്ദുള്‍ കരീം സിറ്റി ഗോള്‍ഡ് (വര്‍. ചെയ.), മാഹിന്‍ കേളോട്ട് (ജന കണ്‍), എന്‍.എ അബൂബക്കര്‍ ഹാജി (ട്രഷ.),അഷ്‌റഫ് എടനീര്‍ (കോഡിനേറ്റര്‍),ഖാദര്‍ ചെങ്കള(ഗള്‍ഫ് കോഡിനേറ്റര്‍), മാനേജിങ് കമ്മിറ്റി അംഗങ്ങളായി സി.ടി അഹ്‌മദലി, കല്ലട്ര മാഹിന്‍ ഹാജി, എ അബ്ദുള്‍ റഹ്‌മാന്‍, എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, ലത്തീഫ് ഉപ്പള ഗേറ്റ്, യഹ്യ തളങ്കര, എ.കെ.എം അഷ്‌റഫ് എം.എല്‍.എ, പി.എം മുനീര്‍ ഹാജി, അബ്ദുള്‍ കരീം സിറ്റിഗോള്‍ഡ്, മാഹിന്‍ കേളോട്ട്, എന്‍.എ അബൂബക്കര്‍ ഹാജി, ഖാദര്‍ ചെങ്കള, അന്‍വര്‍ ചേരങ്കൈ, അഷ്‌റഫ് എടനീര്‍, ജലീല്‍ കോയ എന്നിവരെയും സെക്രട്ടറിയേറ്റ് അംഗങ്ങളായി എ.എം കടവത്ത്, ടി.എ മൂസ, എം. അബ്ബാസ്, എ.ബി ഷാഫി, അബ്ദുല്ലക്കുഞ്ഞി ചെര്‍ക്കള, ഹാരിസ് ചൂരി, അസീസ് മരിക്കെ, കല്ലട്ര അബ്ദുള്‍ ഖാദര്‍, എ.കെ ആരിഫ്, ടി.എം ഇഖ്ബാല്‍, കെ.ബി മുഹമ്മദ് കുഞ്ഞി, ലുഖ്മാന്‍ തളങ്കര എന്നിവരെയും തെരഞ്ഞെടുത്തു.
ചുരുങ്ങിയ കാലയളവിനുള്ളില്‍ പാവപ്പെട്ട രോഗികള്‍ക്ക് ആശ്വാസകരമാകുന്ന ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍ നടത്താനും പുതിയ പദ്ധതികള്‍ക്ക് തുടക്കം കുറിക്കാനും കാസര്‍കോട് സി.എച്ച് സെന്ററിന് സാധിച്ചിട്ടുണ്ട്. നിലവില്‍ ആരോരുമില്ലാത്തവര്‍ക്ക് ആശ്രയമാകുന്ന സ്‌നേഹ വീട്, സൗജന്യ ഡയാലിസിസ് യൂണിറ്റ്, സൗജന്യ നിരക്കില്‍ സേവനം ചെയ്യുന്ന ആംബുലന്‍സ് എന്നിവ പ്രവര്‍ത്തിക്കുന്നതോടൊപ്പം സി.എച്ച് ഫാര്‍മസി, പുതിയ ഡയാലിസിസ് യൂണിറ്റ് എന്നിവയുടെ പ്രവര്‍ത്തി പൂര്‍ത്തീകരിച്ച് ഉദ്ഘാടനത്തിന് തയ്യാറാക്കിയിട്ടുണ്ട്. സി.എച്ച് ലാബ്, കുട്ടികള്‍ക്കായുള്ള റിഹാബിലിറ്റേഷന്‍ സെന്റര്‍ തുടങ്ങിയവയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു.
മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ജനറല്‍ ബോഡി യോഗം മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് കല്ലട്ര മാഹിന്‍ ഹാജി ഉദ്ഘാടനം ചെയ്തു. അബ്ദുള്‍ ലത്തീഫ് ഉപ്പളഗേറ്റ് അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ കണ്‍വീനര്‍ മാഹിന്‍ കേളോട്ട്, മുസ്ലിം ലീഗ് ജില്ലാ ജനസെക്രട്ടറി എ അബ്ദുള്‍ റഹ്‌മാന്‍ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ തുടങ്ങിയവര്‍ പ്രസംഗിച്ചു.
