കാസര്‍കോട്: പാലക്കുന്ന്, കരിപ്പോടി അംഗന്‍വാടിക്കു സമീപത്തെ മുന്‍ പ്രവാസി ഭാസ്‌കരന്‍ കൊവ്വല്‍(62) ഹൃദയാഘാതം മൂലം മരിച്ചു. പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ശനിയാഴ്ച രാവിലെയായിരുന്നു അന്ത്യം. നേരത്തെ പാലക്കുന്ന് ടൗണില്‍ ഓട്ടോ ഡ്രൈവര്‍ ആയിരുന്ന ഭാസ്‌കരന്‍ വലിയ സുഹൃദ് ബന്ധത്തിനു ഉടമയായിരുന്നു. ഭാര്യ: സുഗന്ധി. മകള്‍: സുഭിത. മരുമകന്‍: റിജീഷ്. സഹോദരങ്ങള്‍: പ്രഭാകരന്‍, വിനോദന്‍, സുനില്‍, പരേതരായ ബാലകൃഷ്ണന്‍, ആശ.
നിര്യാണത്തില്‍ പാലക്കുന്ന് കൂട്ടായ്മ അനുശോചിച്ചു.