കാസര്‍കോട്: അമ്പലത്തറ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഇരിയ, ലാലൂരില്‍ ഓട്ടോ നിയന്ത്രണം വിട്ടു മറിഞ്ഞുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. ഡ്രൈവറടക്കം മൂന്നു പേര്‍ക്ക് പരിക്കേറ്റു. യാത്രക്കാരനായ പുല്ലൂര്‍, വിഷ്ണുമംഗലത്തെ ഭാസ്‌ക്കരന്‍ (57) ആണ് മരിച്ചത്. ഓട്ടോ ഡ്രൈവര്‍ പുല്ലൂര്‍, മധുരം പാടിയിലെ മാധവന്‍, വിഷ്ണു മംഗലത്തെ സുധാകരന്‍, ഭാര്യ സാവിത്രി എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവര്‍ മാവുങ്കാലിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. ശനിയാഴ്ച രാവിലെ ഗുരുപുരം കല്ലന്തോള്‍ റോഡില്‍ ലാലൂര്‍ ഇറക്കത്തിലാണ് അപകടം. സാവിത്രിയുടെ ലാലൂരിലുള്ള പറമ്പിലേക്ക് ജോലിക്ക് പോകുകയായിരുന്നു ഓട്ടോ യാത്രക്കാർ.
