ആര്‍ട്ടിസ്റ്റ് സന്ധ്യാബാലകൃഷ്ണന്‍ അന്തരിച്ചു

കാസര്‍കോട്: പ്രമുഖ മേക്കപ്പ് ആര്‍ട്ടിസ്റ്റ് കാഞ്ഞങ്ങാട്, അലാമിപ്പള്ളിയിലെ സന്ധ്യാബാലകൃഷ്ണന്‍ (57) അന്തരിച്ചു. വൃക്ക സംബന്ധമായ അസുഖത്തിനു ചികിത്സയിലായിരുന്നു. ശനിയാഴ്ച രാവിലെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലായിരുന്നു അന്ത്യം.
പ്രമുഖ മേക്കപ്പ് -വസ്ത്രാലങ്കാര കലാകാരനായ നീലേശ്വരത്തെ പരേതനായ ദേവന്‍ ബാലന്റെ ശിഷ്യനാണ്. സ്‌കൂള്‍ കാലഘട്ടത്തിലേ കലാരംഗത്ത് എത്തിയ ബാലകൃഷ്ണന്‍ ഒരാഴ്ച മുമ്പ് ഗുരുവായൂരില്‍ നടന്ന പരിപാടിക്കാണ് ഏറ്റവും ഒടുവില്‍ ബ്രഷ് കൈയിലേന്തിയത്. ബ്രഷ് റൈറ്റിംഗ് അസോസിയേഷന്‍, നന്മ തുടങ്ങിയ സംഘടനകളുടെ സജീവ പ്രവര്‍ത്തകനായിരുന്നു. കുഞ്ഞിപ്പെണ്ണ്- ചോമു ദമ്പതികളുടെ മകനാണ്. ഭാര്യ: രേഷ്മ. ഏക മകള്‍: നേഹ (നഴ്സിംഗ് വിദ്യാര്‍ത്ഥിനി). സഹോദരങ്ങള്‍: ദാമോദരന്‍, ജാനകി, ബേബി, രാധ, ലളിത, പുഷ്പ, ഉഷ.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
കേരളം വീണ്ടും ചുവപ്പിക്കാനുള്ള തന്ത്രങ്ങള്‍ മെനഞ്ഞ് സിപിഎം; രണ്ട് തവണ എംഎല്‍എമാരായ വരെ വീണ്ടും മത്സരിപ്പിക്കാന്‍ ആലോചന, നടപ്പിലായാല്‍ 22 സിറ്റിംഗ് എം എല്‍ എ മാര്‍ വീണ്ടും ഗോദയിലിറങ്ങും

You cannot copy content of this page