കുമ്പള: ആരിക്കാടിയിലെ ദേശീയപാത ടോള്‍ ബൂത്ത് നിര്‍മ്മാണം തടഞ്ഞ ആക്ഷന്‍ കമ്മിറ്റി പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റു ചെയ്തു. ശനിയാഴ്ച രാവിലെ പൊലീസിന്റെ സുരക്ഷിതത്വത്തില്‍ ടോള്‍ ബൂത്ത് നിര്‍മ്മാണം ആരംഭിച്ചിരുന്നു. ഇതിനിടയില്‍ വാട്‌സ്ആപ് ഗ്രൂപ്പിലൂടെ പ്രവര്‍ത്തകരെ സംഘടിപ്പിച്ച ആക്ഷന്‍ കമ്മിറ്റി ഉച്ചയോടെ
നിര്‍മ്മാണ സ്ഥലത്തെത്തി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തടയുകയും അതേ സ്ഥലത്ത് ഇരുന്നു മുദ്രാവാക്യം മുഴക്കുകയുമായിരുന്നു. പ്രതിഷേധക്കാരോട് പിരിഞ്ഞുപോകാന്‍ പൊലീസ് അഭ്യര്‍ത്ഥിച്ചിരുന്നുവെങ്കിലും പ്രതിഷേധം തുടരുകയായിരുന്നു. ഇതിനിടയില്‍ പൊലീസ് സംഘം സമരക്കാരെ അറസ്റ്റു ചെയ്ത് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടു പോയി. കുമ്പളയില്‍ ടോള്‍ബൂത്ത് സ്ഥാപിക്കരുതെന്നാവശ്യപ്പെട്ടാണ് പ്രതിഷേധം. ജനങ്ങള്‍ക്ക് അധിക ഭാരമടിച്ചേല്‍പ്പിക്കാനാണ് ദേശീയപാത അധികൃതരുടെ നീക്കമെന്ന് പ്രതിഷേധക്കാര്‍ ആരോപിച്ചു.
ടോള്‍ബൂത്ത് നിര്‍മ്മാണം സംബന്ധിച്ച ദേശീയപാത അതോറിറ്റിയുടെ വ്യവസ്ഥകള്‍ പാലിക്കണമെന്നും അവര്‍ ആവശ്യപ്പെടുന്നുണ്ട്.
