കാസര്‍കോട്: മഞ്ചേശ്വരം പൊലീസ് സ്റ്റേഷനിലെ എഎസ്‌ഐയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കുറ്റിക്കോല്‍ സ്വദേശിയായ മധുസൂദന(50)നാണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ പൊലീസ് ക്വാര്‍ട്ടേഴ്‌സിലാണ് തൂങ്ങിയ നിലയില്‍ മൃതദേഹം കാണപ്പെട്ടത്. വിവരമറിഞ്ഞ് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. ആത്മഹത്യയുടെ കാരണം വ്യക്തമല്ല. ഇതു സംബന്ധിച്ച ഒരു കുറിപ്പ് ക്വാര്‍ട്ടേഴ്‌സില്‍ നിന്നു കണ്ടെത്തിയതായാണ് സൂചന. അവിവാഹിതനാണ് മധുസൂദനന്‍.
സ്റ്റേഷനിലെത്തുന്നവരോട് മികച്ച സമീപം പുലര്‍ത്തുന്ന ഉദ്യോഗസ്ഥനായിരുന്നു മധുസൂദനന്‍. കേസന്വേഷണത്തിലും മികവ് പുലര്‍ത്തിയിരുന്നു.
