കാസര്‍കോട്: കുമ്പള, ദേവി നഗറിലെ സെല്‍വരാജി (61)നെ കാണാതായതായി പരാതി. മകന്‍ മണികണ്ഠന്‍ നല്‍കിയ പരാതിയില്‍ കുമ്പള പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
കല്ലുകെട്ട് മേസ്ത്രിയാണ് സെല്‍വരാജ്. ശനിയാഴ്ച വൈകുന്നേരമാണ് വീട്ടില്‍ നിന്നു പോയത്. രാത്രി വൈകിയിട്ടും തിരിച്ചെത്താത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചുവെങ്കിലും ഫലം ഉണ്ടായില്ല. ഫോണ്‍ വീട്ടിനു അകത്തു തന്നെ ഉണ്ടായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ 20,000 രൂപയും കൊണ്ടുപോയതായി കണ്ടെത്തിയെന്ന് മകന്‍ നല്‍കിയ പരാതിയില്‍ പറഞ്ഞു. പോകാന്‍ സാധ്യതയുള്ള സ്ഥലങ്ങില്‍ അന്വേഷണം നടത്തിയതിനാലാണ് പരാതി നല്‍കാന്‍ വൈകിയതെന്നു കൂട്ടിച്ചേര്‍ത്തു.
