കാസര്‍കോട്: കാസര്‍കോട് സാര്‍വജനിക ശ്രീ ഗണേശോത്സവ സമിതി നടത്തുന്ന ഗണേശോത്സവം 70-ാം വര്‍ഷ ആഘോഷം വൈദിക -ധാര്‍മ്മിക- സാംസ്‌ക്കാരിക- കലാപരിപാടികളോടെ 27ന് ആരംഭിക്കും. ഗണേശോത്സവത്തിന്റെ സപ്തതി മഹോത്സവം 11 ദിവസം നീണ്ടു നില്‍ക്കും. 10,008 നാളികേരത്തിന്റെ ഗണപതിയാഗവും എല്ലാദിവസവും അന്നദാനവും ഉണ്ടായിരിക്കുമെന്നു ഭാരവാഹികള്‍ അറിയിച്ചു.
ഉത്സവാരംഭ ദിവസമായ 26ന് കലവറ ഘോഷയാത്ര. 27ന് ഗണേശ വിഗ്രഹം എഴുന്നള്ളിപ്പും പ്രതിഷ്ഠിക്കലും, ഗണപതിഹോമം, കൊടിയേറ്റം എന്നിവ നടക്കും. ഉച്ചക്കു ആര്‍ എസ് എസ് ദക്ഷിണ ക്ഷേത്രീയ പ്രചാരക് പി എന്‍ ഹരികൃഷ്ണകുമാര്‍ ആഘോഷം ഉദ്ഘാടനം ചെയ്യും. പി മുരളീധരന്‍ ആധ്യക്ഷ്യം വഹിക്കും. 28നു ഉച്ചക്ക് ഭക്തിഗാനം, തുടര്‍ന്ന് ഭജനം, സംഗീതാര്‍ച്ചന, യോഗ നൃത്ത പ്രദര്‍ശനം. 29-ന് ഭജന, നൃത്ത പരിപാടികള്‍. 30ന് വൈകിട്ട് ഭജനം തുടര്‍ന്ന് നടക്കുന്ന ധാര്‍മ്മികസഭയില്‍ കജംപാടി സുബ്രഹ്‌മണ്യഭട്ട്, ഉളിയ വിഷ്ണു ആസ്ര, അര്‍ജുന അവദൂത തുടങ്ങിയവര്‍ പ്രസംഗിക്കും. മുഖ്യപ്രഭാഷണം ഹിന്ദു ഐക്യവേദി രക്ഷാധികാരി ശശികല പട്ടാമ്പി. രാത്രി തുളു നാടകവും ഉണ്ടായിരിക്കും.
31ന് വൈകിട്ട് ധാര്‍മ്മിക സഭ. വിവിക്താനന്ദ സരസ്വതി, രവീശ തന്ത്രി കുണ്ടാര്‍, വിഷ്ണു പ്രകാശ തന്ത്രി തുടങ്ങിയവര്‍ പങ്കെടുക്കും. സപ്തംബര്‍ ഒന്നിനു ഉച്ചക്കു ഹരികഥാ സത്സംഗം, 2നു ഭജനം, നൃത്തപരിപാടി, 3നു ഭജന, ധാര്‍മ്മിക സമ്മേളനം, നാട്യ പരിപാടി. 4നു ഭജനം, സംഗീത പരിപാടി. 5നു ഭഗവത് ഗീതാ പാരായണം, ധാര്‍മ്മിക സഭ. കെ കെ ബാലറാം, ഉച്ചലത്ത് പത്മനാഭ തന്ത്രി, തന്മയ് പ്രേംകുമാര്‍ പ്രസംഗിക്കും. കേരള നടനം, ഭരത നാട്യം എന്നിവയുമുണ്ടാവും. 6ന് മഹാഗണപതിയാഗം ഉച്ചക്ക് സമാപന യോഗം, സി വി പൊതുവാള്‍ വേദവേദ്യാമൃതചൈതന്യ, കാസര്‍കോട് ചിന്ന, പി മുരളീധരന്‍, ഭരത് വെങ്കടേശ് പ്രസംഗിക്കും. 4 മണിക്ക് കൊടിയിറക്കം
