കാസര്‍കോട്: ചെമ്മനാട്, പരവനടുക്കം, മണിയങ്ങാനത്തു നിന്നു യുവതിയെയും മകളെയും കാണാതായതായി പരാതി. അന്‍ഷിദ (31), ആറുവയസുള്ള മകള്‍ എന്നിവരെയാണ് കാണാതായത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ വീട്ടില്‍ നിന്നു കാണാതാവുകയായിരുന്നുവെന്നു സഹോദരന്‍ നല്‍കിയ പരാതിയില്‍ പറഞ്ഞു. മേല്‍പ്പറമ്പ് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
