കാസര്‍കോട്: മുള്ളേരിയയിലെ പിക്കപ്പ് വാന്‍ ഡ്രൈവറെ വീട്ടു പറമ്പിലെ മരത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. അഡൂര്‍, മണിയൂര്‍, മൂലടുക്കയിലെ ഗോപാലന്റെ മകന്‍ യോഗേഷ് (28) ന്റെ മൃതദേഹമാണ് വ്യാഴാഴ്ച രാവിലെ കണ്ടെത്തിയത്. ഇന്നലെ ജോലിക്ക് പോയിരുന്നില്ലെന്നു പറയുന്നു.ആത്മഹത്യയുടെ കാരണം വ്യക്തമല്ല. ഒരു വര്‍ഷം മുമ്പാണ് വിവാഹിതനായത്. ഭാര്യ സ്വന്തം വീട്ടിലാണ്. ഇതായിരിക്കാം ആത്മഹത്യയ്ക്കു കാരണമെന്നു സംശയിക്കുന്നു. ആദൂര്‍ പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു.
മാതാവ്: യശോദ. ഭാര്യ പ്രജ്വല. സഹോദരങ്ങള്‍: ശരത്, ശരണ്യ.