കാസര്‍കോട്: 17 കാരനെ ഓട്ടോയില്‍ കയറ്റിക്കൊണ്ടുപോയി നിരവധി തവണ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്ന പരാതിയില്‍ മഞ്ചേശ്വരം പൊലീസ് പോക്‌സോ പ്രകാരം കേസെടുത്തു. ബായിക്കട്ടയിലെ ഇബ്രാഹിം ഖലീലി(25)തിരെയാണ് കേസെടുത്തത്. ഇയാളെ അറസ്റ്റുചെയ്തു കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു. 2023 മുതല്‍ 2025 വരെയുള്ള കാലയളവിലാണ് പീഡനം നടന്നതെന്നാണ് പരാതി. ഓട്ടോ ഡ്രൈവറാണ് പ്രതി.
