കാസര്‍കോട്: ആംസ്റ്റര്‍ മിംസ് ആശുപത്രി ഉദ്ഘാടനത്തിന് മുന്നോടിയായി ചെങ്കള, ഇന്ദിരാനഗറിലെ ആശുപത്രിയില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് ആരംഭിച്ചു. നൂറുകണക്കിന് ആളുകള്‍ ക്യാമ്പില്‍ പങ്കെടുക്കുന്നു.പഞ്ചായത്ത് പ്രസിഡന്റ് ഖാദര്‍ ബദരിയ ഉദ്ഘാടനംചെയ്തു. ആശുപത്രി ചെയര്‍മാന്‍ ഡോ. ആസാദ് മൂപ്പനെയും അതിന് അവസരമൊരുക്കിയ അഷ്‌റഫ് നായന്മാര്‍മൂലയെയും ടീം അംഗങ്ങളെയും അദ്ദേഹം അഭിനന്ദിച്ചു. വാര്‍ഡ് മെമ്പര്‍ ഹസീന റഷീദ് അധ്യക്ഷത വഹിച്ചു.
ഡോ. സൂരജ്, ഡോ. അനൂപ് നമ്പ്യാര്‍, ബ്രിജു മോഹന്‍, ഡോ. വിദ്യ, നസീര്‍അഹ്‌മദ്, ഹസീം, ഡോ. വിനോദ്, ഡോ. നവാഫ്, ഡോ. സന്തോഷ് കെ, ഡോ. വിപിന്‍, രഞ്ജു ആലപ്പാട്ട്,ഡോ. സാജിദ്, ഡോക്ടര്‍മാര്‍, മാനേജ്മെന്റ് അംഗങ്ങള്‍ പ്രസംഗിച്ചു.