നടിയുടെ ആരോപണം;യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡണ്ടിന്റെ രാജി വാങ്ങാന്‍ ഹൈക്കമാന്റ് നിര്‍ദ്ദേശം

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡണ്ട് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ രാജി വാങ്ങാന്‍ ഹൈക്കമാന്റ് നിര്‍ദ്ദേശം. പഞ്ചനക്ഷത്ര ഹോട്ടലിലേയ്ക്ക് ക്ഷണിച്ചെന്നും അശ്ലീല സന്ദേശങ്ങള്‍ അയച്ചെന്നും ആരോപിച്ച് നടി റിനി ആന്‍ ജോര്‍ജ്ജ് വെളിപ്പെടുത്തിയ പശ്ചാത്തലത്തിലാണ് ഹൈക്കമാന്റ് നിര്‍ദ്ദേശം.

പാലക്കാട് എം എല്‍ എ കൂടിയാണ് രാഹുല്‍ മാങ്കൂട്ടം. നടി ഉയര്‍ത്തിയ ആരോപണങ്ങളില്‍ രാഹുല്‍ മറുപടി പറയണമെന്ന ആവശ്യം പാര്‍ട്ടിയില്‍ ശക്തമായ സാഹചര്യത്തിലാണ് ഹൈക്കമാന്റ് രാജി ആവശ്യപ്പെട്ടത്. എന്നാല്‍ രാഹുല്‍ എം എല്‍ എ സ്ഥാനത്ത് തുടരും. അതേസമയം ഇപ്പോള്‍ ഉണ്ടായിട്ടുള്ള വിവാദത്തില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ കടുത്ത അതൃപ്തി രേഖപ്പെടുത്തിയതായാണ് സൂചന.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
പെര്‍മുദെയില്‍ വീടിന്റെ വാതില്‍ കുത്തിത്തുറന്ന് അലമാരയില്‍ സൂക്ഷിച്ചിരുന്ന പണവും ചെക്ക് ബുക്കും കവര്‍ന്നു; സംഭവം വീട്ടുകാര്‍ നബിദിന പരിപാടിയില്‍ പങ്കെടുക്കാന്‍ പോയ സമയത്ത്

You cannot copy content of this page