കാസര്‍കോട്:കാലിക്കടവിലെ വാടക വീട്ടില്‍ മാതാവിനൊപ്പം താമസിച്ചിരുന്ന സമയത്ത് പീഡിപ്പിച്ചുവെന്ന പരാതിയില്‍ ചന്തേര പൊലീസ് പോക്‌സോ പ്രകാരം കേസെടുത്ത് അന്വേഷണം തുടങ്ങി. കണ്ണൂര്‍ ടൗണ്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസക്കാരിയായ 24 കാരിയുടെ പരാതി പ്രകാരമാണ് കേസ്. പയ്യന്നൂര്‍ കോറോം സ്വദേശിക്കെതിരെയാണ് കേസെടുത്തത്. 2014 ല്‍ ആണ് കേസിനാസ്പദമായ സംഭവം. യുവതിയും മാതാവും കാലിക്കടവിലെ വാടക വീട്ടില്‍ താമസിച്ചുവരുന്നതിനിടയില്‍ എത്തിയ യുവാവ് പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി.
