കാസര്‍കോട്: കെ.എസ്.യു സ്ഥാനാര്‍ത്ഥിയായി കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന വിരോധമാണെന്നു പറയുന്നു വിദ്യാര്‍ത്ഥിയെ ക്വാര്‍ട്ടേഴ്‌സ് കയറി ആക്രമിച്ചതായി പരാതി. മുന്നാട്ടെ സഹകരണ കോളേജിലെ വിദ്യാര്‍ത്ഥിയും കെഎസ് യു പ്രവര്‍ത്തകനുമായ കണ്ണൂര്‍, കൊളവല്ലൂര്‍ സ്വദേശി പി. അജ്‌വാദ് (24) ആണ് അക്രമത്തിനു ഇരയായത്. ചൊവ്വാഴ്ച രാത്രി 7.45 മണിയോടെയാണ് കേസിനാസ്പദമായ സംഭവം. ആഗസ്ത് 26ന് നടക്കുന്ന കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ കെ.എസ്.യു സ്ഥാനാര്‍ത്ഥിയായി നോമിനേഷന്‍ നല്‍കിയ വിരോധത്തില്‍ ക്വാര്‍ട്ടേഴ്‌സ് കയറി അക്രമിക്കുകയായിരുന്നു. സംഭവത്തില്‍ അജ്‌വാദിന്റെ പരാതിയില്‍ വട്ടപ്പാറയിലെ ശരത് ശശിധരന്‍, മുന്നാട്ടെ അതുല്‍രാജ്, അരിച്ചെപ്പിലെ ജിഷ്ണു, പേര്യയിലെ ശ്രീരൂപ്, അരിച്ചെപ്പിലെ അഖില്‍രാജ്, മുന്നാട്ടെ അനുരാജ്, കണ്ടാല്‍ അറിയാവുന്ന ഏഴുപേര്‍ എന്നിവര്‍ക്കെതിരെയാണ് കേസ്.
