കാസർകോട് : ഹൊസങ്കടിയിലെ ഫ്രഷ് ബേക്കറിയിൽ വീണ്ടും കവർച്ച. ഷട്ടറിന്റെ പൂട്ട് തകർത്ത് അകത്തു കടന്ന മോഷ്ടാക്കൾ അര ലക്ഷത്തോളം രൂപയുടെ ബേക്കറി സാധനങ്ങൾ കവർന്നു. പൊസോട്ട് സ്വദേശി സിദ്ദിഖിന്റെ ഉടമസ്ഥതയിലുള്ളതാണ് ബേക്കറി കട .പതിവുപോലെ ചൊവ്വാഴ്ച്ച രാത്രി കടയടച്ചു പോയതായിരുന്നു. ബുധനാഴ്ച്ച രാവിലെ കട തുറക്കാൻ എത്തിയപ്പോഴാണ് കവർച്ച നടന്ന വിവരം അറിഞ്ഞത്. രണ്ടു മാസം മുമ്പും സമാനരീതിയിൽ ഇതേ കടയിൽ കവർച്ച നടന്നിരുന്നു. ആരാണ് കവർച്ചയ്ക്ക് പിന്നിലെന്ന് കണ്ടെത്താനായിട്ടില്ല. ഇതിനിടയിലാണ് വീണ്ടും കവർച്ച നടന്നത്
