കാസർകോട്: മഞ്ചേശ്വരത്ത് മദ്രസയിലേയ്ക്ക് പോവുകയായിരുന്ന വിദ്യാർത്ഥിയെ തെരുവുനായ ആക്രമിച്ചു. മഞ്ചേശ്വരം സബ് രജിസ്ട്രാർ ഓഫീസിനു സമീപത്തെ അബ്ദുൽ റഷീദിന്റെ മകനും മൂന്നാം ക്ലാസ് വിദ്യാർത്ഥിയുമായ അബൂബക്കർ റഫാൻ(9) ആണ് ആക്രമണത്തിനു ഇരയായത്. കുട്ടിക്ക് മംഗൽപ്പാടി താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം കാസർകോട് ജനറൽ ആശുപത്രിയിലേയ്ക്ക് മാറ്റി . ചൊവ്വാഴ്ച്ച വൈകുന്നേരം 4.45 മണിയോടെയാണ് സംഭവം. നടന്നു പോകുന്നതിനിടയിൽ എവിടെ നിന്നോ എത്തിയ തെരുവുനായ ആക്രമിക്കുകയായിരുന്നു. കുട്ടിയുടെ നിലവിളി കേട്ട് ആൾക്കാർ ഓടിയെത്തിയതാണ് തുണയായത്. സ്ഥലത്ത് തെരുവുനായ ശല്യം രൂക്ഷമാണെന്നു നേരത്തെ തന്നെ പരാതിയുണ്ട്
