കാസർകോട്: ചീമേനി പൊലീസ് സ്റ്റേഷൻ പരിധിയിൽ ആറു വയസുകാരിയെ പീഡിപ്പിച്ചതായി പരാതി. സംഭവത്തിൽ പോക്സോ പ്രകാരം കേസെടുത്ത പൊലീസ് പ്രതിയെ അറസ്റ്റു ചെയ്തു. ഇരട്ടപ്പേരു കാരനും കർണാടക സ്വദേശിയുമായ 45 കാരൻ ആണ് അറസ്റ്റിലായത് . കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം. പെൺകുട്ടി വിവരം മാതാവിനോട് പറഞ്ഞതോടെയാണ് സംഭവം പുറത്തറിഞ്ഞത്. തുടർന്ന് ചീമേനി പൊലീസിൽ പരാതി നൽകി. പൊലീസ് സ്ഥലത്തെത്തി പ്രതിയെ കയ്യോടെ
പിടികൂടി കോടതിയിൽ ഹാജരാക്കുകയായിരുന്നു.
