കാസര്‍കോട്: ബദിയഡുക്ക പൊലീസ് സ്റ്റേഷന്‍ പരിധിയിലെ നീര്‍ച്ചാല്‍, ഏണിയാര്‍ പ്പില്‍ തെരുവുനായയുടെ ആക്രമണ പരമ്പര. മൂന്നുവയസുകാരി ഉള്‍പ്പെടെ ആറ് പേര്‍ക്ക് കടിയേറ്റു. കടിയേറ്റ എണിയാര്‍പ്പിലെ നവന്യ(3), ബിര്‍മ്മിനടുക്ക അംഗന്‍വാടി ജീവനക്കാരി ജോണ്‍ സി എന്ന അശ്വതി (48), ഏണിയാര്‍പ്പ് ലൈഫ് വില്ലയിലെ റിസ്വാന( 19 ), കുദുക്കോളിയിലെ ശാന്‍ വി (10) കുദുക്കോളിയിലെ ചന്ദ്രന്‍ (38), ബദിയഡുക്കയിലെ ഗണേഷ് (31) എന്നിവര്‍ക്കാണ് കടിയേറ്റത്. നവന്യ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയിലും മറ്റുള്ളവര്‍ ജനറല്‍ ആശുപത്രിയിലും ചികിത്സ തേടി. തിങ്കളാഴ്ച്ച വൈകുന്നേരം അഞ്ചര മണിയോടെയാണ് നാടിനെ ഭീതിയിലാഴ്ത്തി കൊണ്ട് എത്തിയ തെരുവുനായ പരക്കെ ആക്രമണം നടത്തിയത്.
