കാസര്‍കോട്: അരമങ്ങാനം ഗവ.എല്‍ പി സ്‌കൂളിന്റെ നേതൃത്വത്തില്‍ കര്‍ഷക ദിനത്തില്‍ ‘ഓരോ വീട്ടിലും നേന്ത്ര വാഴ’ എന്ന പദ്ധതിക്ക് തുടക്കമിട്ടു. സ്‌കൂളിലെ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ഓരോ നേന്ത്രവാഴക്കന്ന് നല്‍കി. വാഴക്കന്ന് വിതരണോദ്ഘാടനം തമ്പാന്‍ നായര്‍ നിര്‍വഹിച്ചു. പി.ടി എ പ്രസിഡന്റ് സി.കെ രാജന്‍ അധ്യക്ഷനായി. വമ്പന്‍ വെലങ്ങാട്, ശ്രീധരന്‍ നെയ്യങ്കാനം, സരസ്വതി അരമങ്ങാനം, കല്യാണി അരമങ്ങാനം തുടങ്ങിയ പഴയ കാല കര്‍ഷകര്‍ കൃഷി അനുഭവം പങ്കുവച്ചു. നാടന്‍ പാട്ടും നാട്ടിപ്പാട്ടും പാടി അവര്‍ കുട്ടികള്‍ക്ക് നവ്യാനുഭവം പകര്‍ന്നു. വാഴക്കന്ന് പരിപാലനത്തെക്കുറിച്ച് തമ്പാന്‍ നായര്‍ കുട്ടികള്‍ക്ക് വിശദീകരിച്ച് നല്‍കി. പ്രഥമാധ്യാപകന്‍ വിനോദ് കുമാര്‍, മുന്‍ പിടിഎ പ്രസിഡന്റ് കമലാക്ഷന്‍ എവി, ശേഖരന്‍, രതീഷ് സംസാരിച്ചു. മദര്‍ പിടിഎ പ്രസിഡന്റ് ദിവ്യ സ്വാഗതവും ജിത്തു നന്ദിയും പറഞ്ഞു.
