കാസര്‍കോട്: കുമ്പള, മുട്ടം, ബേരിക്കെ കടപ്പുറത്ത് അജ്ഞാത മൃതദേഹം കരക്കടിഞ്ഞു. ചൊവ്വാഴ്ച്ച രാവിലെ ഏഴര മണിയോടെയാണ് തീരദേശവാസികള്‍ മൃതദേഹം കണ്ടെത്തിയത്. അര്‍ദ്ധനഗ്‌നമായ മൃതദേഹത്തില്‍ ചുവന്ന ഷര്‍ട്ടുണ്ട്. അഞ്ചു ദിവസത്തെ പഴക്കം സംശയിക്കുന്നു. കുമ്പള തീരദേശ പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി. മൃതദേഹം കാസര്‍കോട് ജനറലാശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
