കാസര്‍കോട്: യുവതിയെ ഉപദ്രവിച്ചുവെന്ന കേസിൽ ഒളിവിൽ പോയ പ്രതിയെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. ബന്തടുക്ക, ഏണിയാടിയിലെ ആദമിനെ കണ്ടെത്താനാണ് ബേഡകം പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയത്. ബന്തടുക്കയില വ്യാപാരിയാണ് ഇയാളെന്നു പറയുന്നു. ആഗസ്റ്റ് 15,16 തീയ്യതികളിലായിരുന്നു കേസിനാസ്പദമായ സംഭവം. പ്രതിയെ കണ്ടെത്താന്‍ പൊലീസ് സൈബര്‍ പൊലീസിന്റെ സഹായം തേടിയിട്ടുണ്ട്.
