കാസര്‍കോട്: കൂഡ്‌ലു, മന്നിപ്പാടി, ഗണേഷ് നഗറില്‍ സൂപ്പര്‍മാര്‍ക്കറ്റ് കുത്തിത്തുറന്ന് കവര്‍ച്ച, ഹിദായത്ത് നഗറിലെ ആയിഷ മന്‍സിലിലെ പി എ അബ്ദുല്‍ ജലീലിന്റെ ഉടമസ്ഥതയിലുള്ള കെ ജി എന്‍ സൂപ്പര്‍മാര്‍ക്കറ്റില്‍ കഴിഞ്ഞ ദിവസം രാത്രിയാണ് കവര്‍ച്ച നടന്നത്. ഷട്ടറിന്റെ പൂട്ട് പൊളിച്ച് അകത്തു കയറിയ മോഷ്ടാക്കള്‍ ക്യാഷ് കൗണ്ടറിലും അലമാരയിലും സൂക്ഷിച്ചിരുന്ന 7500 രൂപ മോഷ്ടിച്ചതായി കടയുടമ ടൗണ്‍ പൊലീസില്‍ നല്‍കിയ പരാതിയില്‍ പറഞ്ഞു. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
