പാലക്കാട്: പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിലുള്ള വിരോധമാണെന്നു പറയുന്നു. പതിനേഴുകാരിയുടെ വീടിനു പെട്രോള്‍ ബോംബ് ആക്രമണം. ബോംബ് പൊട്ടാത്തതിനാല്‍ വന്‍ ദുരന്തം ഒഴിവായി.
പാലക്കാട്, കുത്തന്നൂരിലാണ് സംഭവം. സംഭവത്തില്‍ അഖില്‍, രാഹുല്‍ എന്നിവരെ പൊലീസ് അറസ്റ്റു ചെയ്തു. അഖില്‍ പതിനേഴുകാരിയോട് പ്രണയാഭ്യര്‍ത്ഥന നടത്തിയിരുന്നു. എന്നാല്‍ പെണ്‍കുട്ടി അഭ്യര്‍ത്ഥന നിരസിച്ചു. ഇതേ തുടര്‍ന്നു അഖില്‍ സുഹൃത്തായ രാഹുലിന്റെ സഹായത്തോടെ പെണ്‍കുട്ടിയുടെ വീടിനു നേരെ പെട്രോള്‍ ബോംബ് എറിയുകയായിരുന്നു. ബോംബ് പൊട്ടാത്തതിനാല്‍ ആണ് വന്‍ ദുരന്തമൊഴിവായത്. കഴിഞ്ഞ ദിവസം പുലര്‍ച്ചെ ബൈക്കിലെത്തിയാണ് അഖിലും രാഹുലും പെണ്‍കുട്ടിയുടെ വീടിനു നേരെ ബോംബെറിഞ്ഞത്. സംഭവസമയത്ത് പെണ്‍കുട്ടിയും അമ്മയും അനിയനും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ശബ്ദം കേട്ട് വീട്ടുകാര്‍ ഉണര്‍ന്നു ലൈറ്റിട്ടപ്പോള്‍ അക്രമികള്‍ ബൈക്കില്‍ രക്ഷപ്പെടുകയായിരുന്നു. നിരവധി മയക്കുമരുന്നു കേസുകളില്‍ പ്രതിയാണ് അഖിലെന്നു പൊലീസ് പറഞ്ഞു.
