കാസര്‍കോട്: സ്‌കൂള്‍ അസംബ്ലിയില്‍ വച്ച് വിദ്യാര്‍ത്ഥിയുടെ കര്‍ണ്ണപുടം അടിച്ചു പൊട്ടിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് കുണ്ടംകുഴി ഗവ.ഹയര്‍സെക്കണ്ടറി സ്‌കൂളിലേയ്ക്ക് നടത്തിയ മാര്‍ച്ചില്‍ നേരിയ സംഘര്‍ഷം. തിങ്കളാഴ്ച രാവിലെ കുണ്ടംകുഴി ടൗണ്‍ പരിസരത്ത് നിന്നു ആരംഭിച്ച മാര്‍ച്ച് സ്‌കൂള്‍ കവാടത്തില്‍ വച്ച് പൊലീസ് തടഞ്ഞു. തുടര്‍ന്നാണ് പ്രവര്‍ത്തകരും പൊലീസും തമ്മില്‍ നേരിയ ഉന്തും തള്ളും ഉണ്ടായത്. മാര്‍ച്ച് ഡി സി സി വൈസ് പ്രസിഡണ്ട് ബി പി പ്രദീപ് കുമാര്‍ ഉദ്ഘാടനം ചെയ്തു.
വിദ്യാര്‍ത്ഥിയുടെ കര്‍ണ്ണപുടം അടിച്ചു പൊട്ടിച്ച സംഭവത്തില്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അന്വേഷണത്തിനു ഉത്തരവിടുകയും ബാലാവകാശ കമ്മീഷനു സ്വമേധയാ കേസെടുക്കുകയും ചെയ്തിട്ടുണ്ട്.
